FLASH NEWS

6/recent/ticker-posts

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ 'കാരളം'

അക്ഷരത്തെറ്റിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ. പിന്നാലെ മന്ത്രി ഫെയ്‌സ്‌ബുക്കിൽ ഖേദപ്രകടനം നടത്തി. കളമശ്ശേരി കിൻഫ്ര പാർക്കിൽ എ.ഐ. സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്നത് ‘Kaaralam’ എന്ന് തെറ്റായി എഴുതിയതാണ് വൈറലായത്. സി.പി.എം., ബി.ജെ.പി. അനുകൂല പ്രൊഫൈലുകൾ അതിരൂക്ഷമായ പരിഹാസവുമായെത്തി.

‘‘നിങ്ങളുടെ ട്രോളെല്ലാം കണ്ടു’’വെന്ന് ഒരു സ്മൈലിയോടെയാണ് മന്ത്രി പോസ്റ്റിട്ടത്. എഴുതുന്നതിനിടെ ചുറ്റും ആളുകൾ സംസാരിക്കുന്നതു കേട്ടപ്പോഴുണ്ടായ ആശയക്കുഴപ്പത്തിൽ സംഭവിച്ച തെറ്റാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും പോസ്റ്റിലുണ്ട്. ജനങ്ങൾക്ക് വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള അധികാരമുണ്ടെന്നും ഇൗ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നും കുഞ്ഞാലിക്കുട്ടി കുറിച്ചു.

Post a Comment

0 Comments