ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്തെന്ന് കമ്പനി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു.
20 ലക്ഷം രൂപയാണ് ഇതുവരെ ചികിത്സയ്ക്ക് ചിലവഴിച്ചത്. മൂന്ന് മാസ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബെംഗളൂരുവിൽ 13 ദിവസം മുൻപാണ് അപകടം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
0 Comments