FLASH NEWS

6/recent/ticker-posts

പ്രായ പൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു ; രക്ഷിതാവിനെതിരെ കേസ്


ചൊക്ലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. 

മേനപ്രത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 


തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ നിലപാട്. 


ചൊക്ലി എസ്.ഐ ആർ.രാകേഷും സംഘവുമാണ് മേനപ്രത്ത് വാഹന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഒരു കുട്ടി സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

Post a Comment

0 Comments