വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടിലെ മുകളിലത്തെ വരാന്തയിൽ സജിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ വളയം ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വളയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗിരീഷ് നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം നടത്തുക. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വലിയകുന്നുമ്മൽ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ.
കല്ലാച്ചി പ്രൊവിഡൻസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഗൗരി നന്ദനയാണ് മകൾ. വളയം അമൃത ബേക്കറി ഉടമ വലിയകുന്നുമ്മൽ വാസുവിന്റെയും ശാന്തയുടെയും മകളാണ് സജില. ശ്രീജിഷ, വിജിഷ എന്നിവർ സഹോദരങ്ങളാണ്.
0 Comments