FLASH NEWS

6/recent/ticker-posts

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

​കൂത്തുപറമ്പ്: പാതിരിയാടിനടുത്ത് വാളാങ്കിച്ചാലിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പൂക്കോട് ടൗണിൽ മഹാത്മാഗാന്ധി സ്മാരക വായനശാലയ്ക്ക് സമീപമുള്ള യു.പി. ഹൗസിൽ യു.പി. വൈശാഖ് (29) ആണ് മരിച്ചത്.

​മോട്ടർ വാഹന ഫൈനാൻസ് സ്ഥാപനത്തിൽ റപ്രസെന്ററ്റീവായി പ്രവർത്തിക്കുകയായിരുന്നു വൈശാഖ്. രാത്രി വാളാങ്കിച്ചാലിലെ അമ്മയുടെ വീട്ടിൽ നിന്നും പൂക്കോടേയ്ക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.

​പൂക്കോട് യു.പി. ഹൗസിൽ യു.പി. രവീന്ദ്രന്റെയും, കോട്ടയം ആറാം മൈൽ മൈതാനപ്പള്ളിക്ക് സമീപം ഗാർമെന്റ് ഷോപ്പിലെ ജീവനക്കാരിയായ ഷൈനിയുടെയും മകനാണ്.

​സഹോദരി: വിസ്മയ (കോഴിക്കോട്)സംസ്കാരം: ഇന്ന് ഉച്ചതിരിഞ്ഞ് 2:00 മണിക്ക്.

Post a Comment

0 Comments