കണ്ണൂർ ദസറയുടെ ഭാഗമായി ഇന്നലെ നടന്ന ഡ്രോൺ ഷോയ്ക്ക് എത്തിയത് പതിനായിരങ്ങൾ. മൈസൂർ ദസറയ്ക്ക് തുല്യമായ ഡ്രോൺ ഷോ ആയിരിക്കുമെന്ന പ്രചരണം വിശ്വസിച്ചു ആയിരുന്നു പലരും എത്തിയത്. എന്നാൽ 10 മിനിറ്റിൽ താഴെ ആയിരുന്നു ഡ്രോൺ ഷോ ഉണ്ടായിരുന്നത്. അതും 5ഓളം.ഡ്രോണുകൾ വഴി സൃഷ്ടിച്ച രൂപങ്ങൾ മാത്രം. ഇൻഫ്യൂളുവെൻസർമാർ വഴിയാണ് മൈസൂർ ദസറയ്ക്ക് തുല്യമായത് എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. എന്നാൽ ഇത് വിശ്വസിച്ചു എത്തിയ പതിനായിരകണക്കിന് ആൾക്കാർ നിരാശയോടെയാണ് മടങ്ങിയത്. മറ്റ് ജില്ലകളിൽ നിന്നും വരെ വരെ ഈ പ്രചരണം വിശ്വസിച്ചു ആൾക്കാർ എത്തിയിരുന്നു. ഇൻഫ്യൂളുവെൻസർമാർ സോഷ്യൽമീഡിയ വഴി തങ്ങളെ കബളിപ്പിക്കുക ആയിരുന്നെന്നു ഇവിടെ എത്തിയ ശേഷം ആണ് അവർക്ക് മനസ്സിലായത്. മണിക്കൂറുകൾ ബ്ലോക്കിൽ കുടുങ്ങിയും വന്നവർ ആണ് ഇവരെല്ലാം.
സോഷ്യൽ മീഡിയയുടെ വിശ്വാസതയെ ചോദ്യം ചെയ്യുന്ന മറ്റൊരു സംഭവമായി ഇത് മാറിയിരിക്കുന്നു. സോഷ്യൽമീഡിയകളിൽ കണ്ണൂർ കോർപ്പറേഷനും ഇൻഫ്യൂളുവെൻസർമാർക്കെതിരെയുള്ള രോഷം പുകയുകയാണ്. ഇവരുടെ വീഡിയോകൾക്ക് താഴെ അസഭ്യ കമെന്റുകൾ നിറയുകയാണ്.
0 Comments