FLASH NEWS

6/recent/ticker-posts

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി kannur news


കൊച്ചി
: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്നും സർക്കാർ അറിയിച്ചു.

നേരത്തെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത് നടപടികൾ പാലിച്ചല്ലെന്ന് നിരീക്ഷിച്ചു കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ, ജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അറസ്റ്റിന് തടസ്സമില്ലെന്ന് ഉത്തരവിടുകയും ചെയ്തു. ഇതോടെ ആണ് മുൻകൂർ ജാമ്യഹർജിയുമായി പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

0 Comments