കട്ടില്‍ പൊട്ടിയ വിവരം പരാതിപ്പെട്ടപ്പോള്‍ ആശുപത്രി പിആര്‍ഒയും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ ബന്ധുക്കള്‍ ആരോപിച്ചു. പരിയാരത്ത് മതിയായ ചികിത്സയോ ഡോക്ടര്‍മാരുടെ പരിചരണമോ ലഭിക്കാതെ രോഗികള്‍ വലയുകയാണെന്നാണ് ആരോപണം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും പല വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും രോഗികള്‍ക്ക് ദുരിതമായിരിക്കുകയാണ്.
വടക്കെമലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് പരിയാരം മെഡിക്കല്‍ കോളേജ്. ഇവിടെ വാര്‍ഡുകളും മറ്റും വൃത്തിഹീനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
0 Comments