FLASH NEWS

6/recent/ticker-posts

ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ല; നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി, ബ്രോമേറ്റ് സാന്നിധ്യം അളവിലും കൂടുതൽ kannur news


സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കുപ്പിവെള്ള കമ്പനി ബിസ്‌ലേരി ഇന്റര്‍നാഷണലിന് എതിരെ പ്രോസിക്യുഷന്‍ നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി. ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ ബിസിനസുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) പ്രോസിക്യൂഷന് അനുമതി നൽകി. ഗുരുതരമായ ഭക്ഷ്യ സുരക്ഷ - ശുചിത്വ ലംഘനങ്ങൾ നടത്തിയതിന് മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസുകൾ കൂടി സസ്‌പെൻഡ് ചെയ്തു.

ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്നാണ് കണ്ടെത്തൽ. പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. ഇതോടെ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതിന് ബിസ്‌ലേരിക്കെതിരെ എഫ്‌എസ്‌എസ്‌എഐ പ്രോസിക്യൂഷന് അനുമതി നൽകുകയായിരുന്നു. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബണുകൾ കണ്ടെത്തിയതിനെത്തുടർന്ന് റഫറൽ ഫുഡ് ലബോറട്ടറിയും സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രക്രിയകളില്‍ രൂപപ്പെടാവുന്ന രാസസംയുക്തമാണ് ബ്രോമേറ്റ്. എഫ്‌എസ്‌എസ്‌എഐയുടെ നടപടിയിൽ ബിസ്‌ലേരി ഇന്റർനാഷണൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ ബിസിനസുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രോസിക്യൂഷന് അനുമതി നൽകിയത്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ മുളകുപൊടിയിൽ അനുവദനീയമായ പരിധിക്ക് മുകളിൽ ഡൈഫെനോകോണസോൾ എന്ന കീടനാശിനി അവശിഷ്ടം അടങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് കേസെടുത്തു. അധിക കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ പ്രീ-പാക്ക് ചെയ്ത മുളകുപൊടിയും അനുവദനീയമായ പരിധിക്ക് മുകളിൽ ടിൻ അടങ്ങിയ മഞ്ഞൾപ്പൊടിയും അടങ്ങിയതിന് ടിറ്റ്-ബിറ്റ് ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നേരിട്ടു.

Post a Comment

0 Comments