FLASH NEWS

6/recent/ticker-posts

തിരുപ്പരന്‍കുണ്‍ട്രം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല, ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം; പ്രതിഷേധം, ഹൈന്ദവ സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്



തമിഴ്‌നാട്ടിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന് മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ (ദീപത്തൂണ്‍) കാര്‍ത്തിക ദീപം തെളിച്ചില്ല. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. ദീപത്തൂണില്‍ ഇത്തവണ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഒറ്റത്തവണത്തേയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു.

ദീപത്തൂണില്‍ ദീപം തെളിയിക്കാതിരുന്നത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി, ഹൈന്ദവ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനേയും ഇക്കാര്യം അറിയിക്കും. കുന്നിന്‍ മുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ഒരു തവണ ദീപം തെളിയിക്കാന്‍ നവംബര്‍ 20 നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, ഇത്തവണ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് വൈകീട്ട് ചേര്‍ന്ന മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയ ഭരണകൂടം ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിച്ചില്ല.

Post a Comment

0 Comments