FLASH NEWS

6/recent/ticker-posts

പള്ളിക്കുന്ന് : വിവാഹസൽക്കാരത്തിനിടെയുണ്ടായ തർക്കം: ചികിത്സയിലായിരുന്നയാൾ മരിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ


കണ്ണൂർ
: വിവാഹ സൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തെ ത്തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിലായി. പള്ളിക്കുന്ന് സ്വദേശികളായ എം. സുകേഷ് (32), ടി. ദിജിൽ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പള്ളിക്കുന്ന് സ്വദേശിയായ വി.പി. ശരത്ത് (38) പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നവംബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 



പള്ളിക്കുന്നിലെ ഒരു വീട്ടിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പി.പി. സുമേഷൻ (55) പ്രതികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പ്രതികൾ അദ്ദേഹത്തെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഗുരുതരമായി പരിക്കേറ്റ്  ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുമേഷൻ മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments