FLASH NEWS

6/recent/ticker-posts

പരുതൂർ സ്കൂളിൽ ക്ലാസ് മുറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു kannur news



ക്ലാസ് മുറിയിൽവെച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. നാടൻ തോക്കാണ് കുട്ടി സ്കൂളിൽ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

തോളിനാണ് വിദ്യാർഥിക്ക് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, ക്ലാസ് റൂമിലെ വെടിവെപ്പിൽ കൂടുതൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

Post a Comment

0 Comments