FLASH NEWS

6/recent/ticker-posts

ഗവേഷണ പ്രൊജക്ടില്‍ താല്‍കാലിക നിയമനം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന  താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് കപ്പാസിറ്റി ഫോര്‍ കണ്ടക്ട് ഓഫ് ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രെയല്‍സ് ഫോര്‍ കൊവിഡ്-19 വാക്‌സിന്‍ കാന്‍ഡിഡേറ്റ്‌സ്) ക്യൂ എ അനലിസ്റ്റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ് (ജി ഐ എസ്), ലാബ് ടെക്‌നീഷ്യന്‍ ഫ്‌ളെബോടോമിസ്റ്റ് എന്നിവരെ നിയമിക്കുന്നു. 

  ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 12ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0490 2399249.

Post a Comment

0 Comments