FLASH NEWS

6/recent/ticker-posts

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു


കര്‍ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെയാണ് കാണാതായത്.

ഈ മാസം രണ്ടിനാണ് യുവതി കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയായ തടിയന്റെ മോള്‍ മലയില്‍ എത്തിയത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയില്‍ ട്രെക്കിംഗിന് അനുമതിയുള്ളത്. മലകയറിയ ശരണ്യയ്‌ക്ക് വഴിതെറ്റി. വഴിതെറ്റി എന്ന് ഉച്ചയ്‌ക്ക് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് ഒരു വിവരം ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശരണ്യ ഒറ്റയ്‌ക്കാണ് ട്രെക്കിംഗിനായി കുടകിലെത്തിയത്. യുവതിക്കായി കര്‍ണാടക വനംവകുപ്പും പൊലീസും മൂന്നു ദിവസമായി മലയില്‍ തെരച്ചില്‍ തുടരുകയാണ്.

കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് യുവതി ട്രെക്കിംഗിന് പോയത്. ഒന്നാം തീയതിയാണ് ശരണ്യ റിസോര്‍ട്ടിലെത്തുന്നത്. രണ്ടാം തീയതി രാവിലെയാണ് സംഘത്തിനൊടൊപ്പം ട്രെക്കിംഗിന് പോകുന്നത്.ട്രെക്കിംഗിന് പോകുന്നവരില്‍ ഏറ്റവും പിന്നിലായാണ് ശരണ്യ പോയിരുന്നത്. ഇതിനിടയിലാണ് യുവതിക്ക് വഴി തെറ്റിയതെന്നാണ് വിവരം. ആദ്യം റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചത്.

Post a Comment

0 Comments