കണ്ണൂർ: മലയാളചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കടുത്ത ആരാധകനായ യുവാവിനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ. ചപ്പാരപ്പടവ് സ്വദേശിയായ യുവാവിനെയാണ് താക്കീത് ചെയ്തു വിട്ടയച്ചത് ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും അമ്മയും വാതിലടച്ചാണ് രക്ഷപ്പെട്ടത്. നടിയുടെ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മേലിൽ നടിയുടെ വീട്ടിൽ പോവുകയോ സോഷ്യൽ മീഡിയയിലുടെ പ്രണയ അഭ്യർത്ഥന നടത്തരുതെന്നും പൊലിസ് നിർദ്ദേശിച്ചിട്ടുണ്ട് നടിയുടെ ആരാധകനായ യുവാവിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയായിരുന്നു താക്കീത് ചെയ്തത്.
0 Comments