പ്രതി എത്തുന്ന സമയത്ത് യുവതി വീട്ടിൽ തനിച്ചായിരുന്നു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ തലയിണ കൊണ്ട് യുവതിയുടെ വായ് അമർത്തിപ്പിടിച്ചതിന് ശേഷമാണ് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊന്നത്. യുവതിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെയാണ് കണ്ടത്. യുവതിയുടെ സുഹൃത്തായിരുന്നു പ്രതി എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മൂന്നു വർഷം മുമ്പ് ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലാകുന്നത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു യുവതി.
ബസിൽ വെച്ച് കാണുമ്പോൾ യുവതി ഇയാളുമായി സംസാരിക്കുമായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി അഹമ്മദാബാദിലേക്ക് പോയ യുവതി ഇയാളുമായി ഫോണിലും സൗഹൃദം നിലനിർത്തിയിരുന്നു. പിന്നീട് വിളിക്കാതായി. ഇതോടെ ഇയാൾ യുവതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
0 Comments