FLASH NEWS

6/recent/ticker-posts

കെയർ എന്ന പേരിൽ കാഴ്ച്ച ശക്തിയും ശ്രവണ കുറവുള്ളവർക്കായി ആരംഭിക്കുന്ന കണ്ണൂരിൽ രോഗനിർണയ കേന്ദ്രം


ലയൺസ് ക്ലബ് കണ്ണൂർ സൗത്തിന്റെ നേതൃത്വത്തിൽ തളാപ്പിൽ രോഗ നിർണയ കേന്ദ്രം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 28ന് ലയൺസ് ഡിസ്ട്രിക് ഗവർണർ ഡോ. പി സുധീർ ഉദ്ഘാടനം ചെയ്യും.


കെയർ എന്ന പേരിൽ കാഴ്ച്ച ശക്തിയും ശ്രവണ കുറവുള്ളവർക്കായി ആരംഭിക്കുന്ന രോഗനിർണയ കേന്ദ്രം തളാപ്പ് ശ്രീ സുന്ദരേശശ ക്ഷേത്രത്തിനു സമീപമാണ് ആരംഭിക്കുന്നത് .പദ്ധതിയുടെ കോഡിനേറ്റർദിലീപ് സുകുമാർ ആണ്. ഭാവിയിൽ ലയൺസിന്റെ ആരോഗ്യ ക്യാമ്പുകൾ ക്ലിനിക് കേന്ദ്രീകരിച്ച് സംഘടിപ്പിക്കും
കേന്ദ്രത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മെഡിക്കൽ ക്യാമ്പുകളും ക്ലാസ്സുകളും സംഘടിപ്പിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . 

വാർത്താസമ്മേളനത്തിൽ ടി.കെ ദിലീപ് സുകുമാർ , പ്രകാശൻ കാണി, എം.പി പ്രസൂൺ കുമാർ , ഡോ.മീതു, മനോജ് മാണിക്കോത്ത് എന്നിവർ പങ്കടുത്തു




Post a Comment

0 Comments