FLASH NEWS

6/recent/ticker-posts

കണ്ണൂർ പോളിടെക്‌നിക്കിൽ നാടകീയ രംഗങ്ങൾ; ടി.ഒ. മോഹനനും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി തുടരുന്നതിനിടെ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനനും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ കോളേജ് കാമ്പസിൽ വെച്ച് വാദപ്രതിവാദമുണ്ടായി. കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ഥാനാർത്ഥിക്കൊപ്പം എത്തിയ യു.ഡി.എഫ് പ്രവർത്തകരും കാമ്പസിലെ എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ജനാധിപത്യപരമായ പ്രചാരണത്തിന് തടസ്സം നേരിട്ടുവെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

Post a Comment

0 Comments