FLASH NEWS

6/recent/ticker-posts

ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള നീക്കം; തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പ്രതിഷേധം; മലപ്പട്ടത്ത് ഗോവിന്ദനെതിരെ സിപിഐഎം പ്രകടനം


സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള നീക്കത്തിന് എതിരെ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രാജിക്ക് ഒരുങ്ങുന്നതായി വിവരം. മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി, ചേലേരി മണ്ഡലം കമ്മറ്റി ഭാരവാഹികളാണ് രാജിക്കൊരുങ്ങുന്നത്.

ടികെ ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് അദ്ദേഹത്തിനെതിരെ പ്രകടനം നടന്നു. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ടി കെ ഗോവിന്ദന്റെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു

Post a Comment

0 Comments