FLASH NEWS

6/recent/ticker-posts

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്



പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മകൾ ആരതിയുടെ വീഡിയോയ്‌ക്ക് താഴെ പാകിസ്ഥാൻ അനുകൂല കമന്റും ഇന്ത്യക്കാരെ കൊന്നൊടുക്കും എന്ന് ഭീഷണിയും മുഴക്കിയ മുഹമ്മദ് സനൂപ് അറസ്റ്റിൽ .  അധീന ഭാരതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സൗദിയിൽ നിന്ന് ശനിയാഴ്ച  രാവിലെയെത്തിയ മുഹമ്മദ് സനൂപിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത് . ഒരു കൊല്ലം മുന്നെയാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകളുടെ അഭിമുഖം കാണിച്ച വീഡിയോയ്‌ക്ക് താഴെ ഇന്ത്യൻ ആർമിയെയടക്കം മോശമായും, പാകിസ്ഥാനെയും , പഹൽഗാം ഭീകരരെയും പ്രകീർത്തിച്ചും കമന്റ് ചെയ്തത്. അതിനു പിന്നാലെ തന്നെ അധീന ഭാരതി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത വിവരം അധീന ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്. https://www.facebook.com/share/p/19BaQ6pqJD/

മുഹമ്മദ്‌ സനൂപിന്റെ അറസ്റ്റിലേക്ക് നയിച്ച കമെന്റ് താഴെ 



Post a Comment

0 Comments