ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ
വി പി ശ്രീകുമാർ, പി പി രജിരാഗ് എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും പാർട്ടിയും പരിയാരം, ഏമ്പേറ്റ് , മുടിക്കാനം റോഡിൽ മുടിക്കാനം സെയിന്റ് ആന്റണീസ് ചർച്ചിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ജുനൈദ് പിടിയിലായത്. കെ എൽ 59 പി 0604 സ്കൂട്ടറിലാ ണ് മെത്താം ഫിറ്റമിൻ കടത്തിക്കൊണ്ടുവന്നത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.ഓൺലൈൻ വ്യാപനം വഴി രാസ ലഹരി നിരവധി യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.രാസ ലഹരി വന്ന ഉടൻ തന്നെ ചെറുപുഴ, ആലക്കോട് ,പയ്യന്നൂർ . തളിപ്പറമ്പ്, പരിയാരംഎന്നി സ്ഥലങ്ങളിലെ വിശ്വസ്തരായ എജൻ്റ്മാർക്ക് എത്തിച്ച് കൊടുത്ത് ബാക്കി വിൽപ്പനയ്ക്ക് വണ്ടിയുടെ ഉൾഭാഗങ്ങളിലും മറ്റും ഒളിപ്പിച്ചും ഒട്ടിച്ച് വെച്ചും കടത്തി കൊണ്ട് വരികയാണ്. മുടിക്കാനം മേഖലകളിൽ നിരവധി യുവതി യുവാക്കൾ ഇതിൻ്റെ അടിമകളാണെന്നും മുടിക്കാനം മേഖല കേന്ദ്രീകരിച്ച് രക്ഷിതാക്കൾ ഇല്ലാത്ത വീടുകൾ കേന്ദ്രികരിച്ചും ലഹരി വിൽപ്പനയും ഉപയോഗവും ഉണ്ട് എന്നും എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട് .എക്സൈസ് അസി: എക്സൈസ് ഇൻസ്പക്ടർ രാജേന്ദ്രൻ, ഇബ്രാഹിം ഖലീൽ, സിവിൽ എക്സൈസ് ഓഫിസർ എം പി അനു, അനിൽകുമാർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർമാരായ പി വി ശ്രീകുമാർ,പി പി രജിരാഗ് എന്നിവരും പ്രതിയെ പിടികൂടിയ എക്‌സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
0 Comments