തളിപ്പറമ്പ: സ്കുട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മധ്യവയസ്ക്കൻ മരണപ്പെട്ടു.
പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയ് തോമസ് (62) ആണ് മരിച്ചത്.
സംഭവത്തിൽ തോമസിൻ്റെ മകൻ ജിനു (31) വിനുo പരിക്കേറ്റിരുന്നു.
ജുലൈ 10ന് രാവിലെ 8 മണിക്ക് ചെറുതാഴം മേലതിയടത്ത് വെച്ചാണ് അപകടം നടന്നത് .
സ്കൂട്ടറിൽ
ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് കുറ്റിക്കാട്ടിൽ നിന്നും പന്നി ഓടി വന്ന്
സ്കൂട്ടടറിനിടി ച്ചത്.
ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിന്നു. തോമസിന് തലക്കും നട്ടെല്ലിനും
ജിനുവിൻ്റെ തോളെല്ലിനു കൈക്കുമാണ് പരിക്കേറ്റത്.
ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
0 Comments