കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നതോടെ യുവാക്കളുടെ കാറോടിച്ച പരംഛേത്രിയുടെ കാഴ്ച മങ്ങിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കി കടന്ന് കളഞ്ഞ കാറിനായി തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ട യുവാക്കള്‍ ബംഗളൂരുവില്‍ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളായിരുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്ന സുഹൃത്ത് ഷാന്‍ സിറാജിന്റെ കണ്ണൂര്‍ അലവിലിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് ബംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്
0 Comments