FLASH NEWS

6/recent/ticker-posts

പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി


തളിപ്പറമ്പ :പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം.
പരിയാരം കോരൻ പീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാൻ ആണ് ഒഴുക്കിൽപ്പെട്ടത്. 
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം .
ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെ കരയിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ തോട്ടിൽ വീഴുകയായിരുന്നു എന്നാണ് വിവരം.

ഫയർഫോഴ്സും, പോലിസും ,
നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നുണ്ട്.


Post a Comment

0 Comments