FLASH NEWS

6/recent/ticker-posts

കണ്ണൂർ ജില്ലയിൽ സേവനം വ്യാപിപ്പിക്കാൻ യൂബറും റാപ്പിഡോയും



കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങളിൽ സേവനം വ്യാപിപ്പിക്കാൻ യൂബറും, റാപ്പിഡോയും. കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പുതിയതെരു, കണ്ണപുരം, പഴയങ്ങാടി, ചെറുകുന്ന്, പയ്യന്നൂർ എന്നീ പ്രദേശങ്ങളിലാണ് തുടക്കത്തിൽ സേവനം വ്യാപിപ്പിക്കുന്നത്. ഓട്ടോ (ഓട്ടോടാക്സി ഉൾപ്പെടെ), ടാക്സി തുടങ്ങിയവരിൽ സ്റ്റാൻഡ് ലഭിക്കാത്ത നിരവധി ഡ്രൈവർമാരെ ഇതിന്റെ ഭാഗമാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

യാത്രക്കാരെ സംബന്ധിച്ച് വൻ നേട്ടമാണ് ഉണ്ടാകുക.  300 രൂപ ചാർജ് ഈടാക്കുന്ന സ്ഥാനത്ത് 150 രൂപയ്ക്കുള്ളിൽ യാത്ര ചെയ്യാൻ സാധിക്കും എന്നത് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നു.

ഓൺലൈൻ അല്ലാത്ത ഓട്ടോ തൊഴിലാളികളെ സംബന്ധിച്ച് വൻ തിരിച്ചടിയാകും. നിലവിൽ ഓട്ടോസ്റ്റാൻഡ് ലഭിക്കാത്തവർക്ക് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്യാൻ അനുമതി നൽകി. ഓൺലൈൻ വ്യാപിപ്പിക്കുന്നത് തടയണമെന്നാണ് ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ പറയുന്നത്.


Post a Comment

0 Comments