FLASH NEWS

6/recent/ticker-posts

പട്ടാപ്പകൽ യുവാവിനെ ചായക്കടയിൽനിന്നു തട്ടിക്കൊണ്ടുപോയതായി പരാതി


കാറിലെത്തിയ സംഘം പട്ടാപ്പകൽ കണ്ണപുരത്ത്  യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇരിണാവ് പയ്യട്ടം സ്വദേശിയെ ആണു വെള്ളി ഉച്ചയ്ക്കു 12.30ന് കണ്ണപുരത്ത് കെവിആർ ബിൽഡിങ്ങിന് സമീപത്തെ ചായക്കടയിൽനിന്നു തട്ടിക്കൊണ്ടുപോയത്.

2 കാറുകളിലെത്തിയ പതിനഞ്ചോളം പേരാണു കാറിൽക്കയറ്റി കണ്ണൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞതെന്നും വൈകിട്ടോടെ സുഹൃത്ത് ടി.വി.അരുൺ കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണു തട്ടിക്കൊണ്ടുപോയതെന്നാണു വിവരം. ഇരുവാഹനങ്ങളുടെയും റജിസ്ട്രേഷൻ നമ്പർ ലഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

0 Comments